നോൺ-ഇൻവെർട്ടിങ് ആംപ്ലിഫയർ

ഒരു വൈദ്യുതസിഗ്നലിന്റെ ആംപ്ലിട്യൂഡ് വർദ്ധിപ്പിക്കുന്നതിനുള്ള ഉപകരണമാണ് ആംപ്ലിഫയർ. ഓപ്പറേഷനൽ ആംപ്ലിഫയർ ICകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ആംപ്ലിഫയർ നിർമിക്കാം. ഔട്പുട്ട് ഇൻപുട്ട് വോൾടേജ് ആംപ്ലിറ്റ്യുഡുകളുടെ അനുപാതമാണ് ആംപ്ലിഫിക്കേഷൻ ഫാക്ടർ അഥവാ ഗെയിൻ. നോൺ-ഇൻവെർട്ടിങ് ആംപ്ലിഫയറിന്റെ ഔട്പുട്ട് സിഗ്നൽ ഇൻപുട്ടിന്റെ അതേ ദിശയിലായിരിക്കും, അതായത് ഗെയിൻ പോസിറ്റീവ് ആയിരിക്കും.

schematics/opamp-noninv.svg

താഴെക്കാണിച്ചിരിക്കുന്നതുപോലെ രണ്ടു ഗ്രാഫുകൾ കിട്ടേണ്ടതാണ്. ഡിസ്പ്ലേ ചെയ്തിരിക്കുന്ന ആംപ്ലിറ്റ്യുഡുകളിൽ നിന്നും വോൾട്ടേജ് ഗെയിൻ കണക്കാക്കാം. ഫീഡ്ബാക്ക് റെസിസ്റ്ററിന്റെ വാല്യൂ മാറ്റിയാൽ ആംപ്ലിഫിക്കേഷൻ ഫാക്ടർ മാറ്റാൻ കഴിയും.

pics/opamp-noninv-screen.png