കേരളം Keralam

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ‌(ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തിരുനെൽവേലി ജില്ലയിലെ ചെങ്കോട്ട താലൂക്കിൻറെ കിഴക്കെ ഭാഗവും തെങ്കാശി താലുക്ക് ഒഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, ടോപ്‌ സ്ലിപ്, ആനക്കെട്ടിക്ക് കിഴക്കുള്ള അട്ടപ്പാടി വനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തുർ ജില്ലയുടെ ഭാഗങ്ങൾ) ഒഴിക്കെയുള്ള മലബാർ ജില്ല, അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്കും (ഇപ്പോൾ കാസർഗോഡ്‌ ജില്ല) എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.

വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.[ക][6] മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. മറ്റു പ്രധാന നഗരങ്ങൾ തിരുവനന്തപുരം കൊച്ചി കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, എന്നിവയാണ്‌ കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.

1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.

വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌.2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌.[10] കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു[11][12][13]

With 33,387,677 inhabitants as per the 2011 Census, Kerala is the thirteenth-largest Indian state by population. It is divided into 14 districts with the capital being Thiruvananthapuram, which is the largest city in the state. Malayalam is the most widely spoken language and is also the official language of the state. With 33,387,677 inhabitants as per the 2011 Census, Kerala is the thirteenth-largest Indian state by population. It is divided into 14 districts with the capital being Thiruvananthapuram, which is the largest city in the state. Malayalam is the most widely spoken language and is also the official language of the state.