ഒരു വൈദ്യുതസിഗ്നലിന്റെ ആംപ്ലിട്യൂഡ് വർദ്ധിപ്പിക്കുന്നതിനുള്ള ഉപകരണമാണ് ആംപ്ലിഫയർ. ഓപ്പറേഷനൽ ആംപ്ലിഫയർ ICകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ആംപ്ലിഫയർ നിർമിക്കാം. ഔട്പുട്ട് ഇൻപുട്ട് വോൾടേജ് ആംപ്ലിറ്റ്യുഡുകളുടെ അനുപാതമാണ് ആംപ്ലിഫിക്കേഷൻ ഫാക്ടർ അഥവാ ഗെയിൻ. ഇൻവെർട്ടിങ് ആംപ്ലിഫയറിന്റെ ഔട്പുട്ട് സിഗ്നൽ ഇൻപുട്ടിന്റെ വിപരീതദിശയിലായിരിക്കും, അതായത് ഗെയിൻ നെഗറ്റീവ് ആയിരിക്കും.
താഴെക്കാണിച്ചിരിക്കുന്നതുപോലെ രണ്ടു ഗ്രാഫുകൾ കിട്ടേണ്ടതാണ്. ഡിസ്പ്ലേ ചെയ്തിരിക്കുന്ന ആംപ്ലിറ്റ്യുഡുകളിൽ നിന്നും വോൾട്ടേജ് ഗെയിൻ കണക്കാക്കാം. ഫീഡ്ബാക്ക് റെസിസ്റ്ററിന്റെ വാല്യൂ മാറ്റിയാൽ ആംപ്ലിഫിക്കേഷൻ ഫാക്ടർ മാറ്റാൻ കഴിയും.