ബേസിൽ നിന്നും എമിറ്ററിലേക്കൊഴുകുന്ന ചെറിയ കറന്റുപയോഗിച്ച് കളക്ടറിൽ നിന്നും എമിറ്ററിലേക്കൊഴുകുന്ന വലിയ കറന്റിനെ നിയന്ത്രിക്കുന്ന ട്രാൻസിസ്റ്റർ പ്രവർത്തനം വ്യക്തമായി മനസ്സിലാക്കാൻ 'NPN ഔട്ട്പുട്ട് കാരക്ടറിസ്റ്റിക് ' എന്ന പരീക്ഷണത്തിന്റെ ഫലമായ താഴെക്കൊടുത്തിരിക്കുന്ന ഗ്രാഫ് നോക്കുക.
ബേസ് കറന്റ് 5.976 മൈക്രോആംപിയറിൽ നിന്നും 15.707 മൈക്രോആംപിയറിലേക്കു മാറ്റുമ്പോൾ കലക്ടർകറൻറ് 1 മില്ലിആംപിയറിൽ നിന്നും 3 മില്ലിയമ്പിയിലേക്കു വർദ്ധിക്കുന്നു.കളക്ടറിന്റെ ലോഡ് റെസിസ്റ്ററിലൂടെ ഒഴുകുന്ന ഈ കറന്റ് കളക്ടർ വോൾട്ടെജ്ഉം അതിനനുസരിച്ചു മാറ്റുന്നു. ഒരു DC ലെവലിൽ സെറ്റ് ചെയ്തിരിക്കുന്ന ബേസ് വോൾട്ടേജിനോട് ഒരു AC സിഗ്നൽ കൂടി ചേർത്താൽ നമുക്ക് ഒരു ലളിതയായ ട്രാൻസിസ്റ്റർ ആംപ്ലിഫയർ നിർമിക്കാം. WG യിൽ നിന്നും വരുന്ന 80മില്ലിവോൾട്ട് സിഗ്നലിനെ വീണ്ടും ചെറുതാക്കാനാണ് 2.2Kയും 1K യും റെസിസ്റ്ററുകൾ ഉപയോഗിച്ചിരിക്കുന്നത്. ഉപയോഗിക്കുന്ന ട്രാന്സിസ്റ്ററിന്റെ ആംപ്ലിഫിക്കേഷൻ ഫാക്ടർ വളരെ കുറവാണെങ്കിൽ 80mV നേരിട്ട് ഉപയോഗിക്കാം.